20 April Saturday

ഇംഗ്ലീഷ്‌ 
ഗോൾവിരുന്ന്‌ ; സെനെഗലിനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ഇംഗ്ലണ്ട്‌ ലോകകപ്പ്‌ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

image credit FIFA WORLD CUP twitter


ദോഹ
ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനെഗലിനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ഇംഗ്ലണ്ട്‌ ലോകകപ്പ്‌ ക്വാർട്ടറിൽ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസുമായി പത്തിനാണ്‌ ക്വാർട്ടർ പോരാട്ടം.

ആധികാരിക പ്രകടനമായിരുന്നു പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റേത്‌. യുവതാരങ്ങളായ ഫിൽ ഫോദെൻ, ബുകായോ സാക്ക, ജൂഡ്‌ ബെല്ലിങ്‌ഹാം എന്നിവർ ഇംഗ്ലണ്ടിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തു. ജോർദാൻ ഹെൻഡേഴ്‌സണിലൂടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ബെല്ലിങ്‌ഹാം അവസരമൊരുക്കി. ആദ്യപകുതി തീരുംമുമ്പ്‌ ഹാരി കെയ്‌നും ലക്ഷ്യംകണ്ടു. ഈ ലോകകപ്പിൽ കെയ്‌നിന്റെ ആദ്യഗോൾ. ഫോദെനാണ്‌ വഴിയൊരുക്കിയത്‌. രണ്ടാംപകുതിയിൽ ഫോദെൻ–-സാക്ക സഖ്യം ഇംഗ്ലണ്ട്‌ നേട്ടം മൂന്നാക്കി. ലോകകപ്പിൽ സാക്കയുടെ മൂന്നാംഗോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top