റഡുകാനു തുടങ്ങി

image credit Emma Raducanu twitter


മെൽബൺ ഓസ്ട്രേലിയൻ ഓപ്പണിലെ കന്നിമത്സരത്തിൽ സ്ളൊയാനെ സ്റ്റീഫൻസിനെ കീഴടക്കി എമ്മ റഡുകാനു തകർപ്പൻ തുടക്കം കുറിച്ചു. മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിൽ 6–0, 2–6, 6–1 സ്കോറിനായിരുന്നു ബ്രിട്ടീഷുകാരിയുടെ ജയം. രണ്ടാംറൗണ്ടിൽ മൊണ്ടിനെഗ്രോയുടെ ഡാങ്ക കൊവിനിച്ചാണ് പത്തൊമ്പതുകാരിയുടെ എതിരാളി. മെൽബണിൽ 17–ാം സീഡായിരുന്നു ഈ യുഎസ് ഓപ്പൺ ചാമ്പ്യൻ. ഗാർബീൻ മുഗുരുസ, അറിയാന സബലേങ്ക, ഇഗ സ്വാടെക്, സിമോണ ഹാലെപ് എന്നിവരും മുന്നേറി. പുരുഷൻമാരിൽ രണ്ടാംസീഡ് ഡാനിൽ മെദ്-വെദെവ്, സ്റ്റെഫനോസ് സിറ്റ്സിപാസ്, ആൻഡി മറേ എന്നിവരും രണ്ടാംറൗണ്ടിലെത്തി. Read on deshabhimani.com

Related News