100 മീറ്ററില്‍ വേഗറാണിയായി എലൈന്‍ തോംസണ്‍



ടോക്യോ> ഒളിമ്പിക്സ് വനിതകളുടെ 100 മീറ്ററില്‍ വിജയിയായി ജമൈക്കയുടെ എലൈന്‍ തോംസണ്‍. മൂന്ന് മെഡലുകളും ജമൈക്ക നേടി.ഒളിമ്പിക് റെക്കോര്‍ഡോടെയാണ്‌  താരം സ്വര്‍ണം നേടിയത്. 10.61 സെക്കന്റില്‍  എലൈന്‍ ഫിനിഷ്   ചെയ്തു. ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആന്‍ഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്സണ്‍ വെങ്കലം സ്വന്തമാക്കി. 10.76 സെക്കിന്റില്‍ ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്.   Read on deshabhimani.com

Related News