ഇലെയ്‌ൻ, ഒമന്യാല കോമൺവെൽത്ത് ഗെയിംസിലെ വേഗക്കാർ

image credit Elaine Thompson twitter


ബർമിങ്‌ഹാം ഒളിമ്പിക് ചാമ്പ്യൻ ഇലെയ്ൻ തോംപ്‌സൺ ഹെറായും കെനിയക്കാരൻ ഫെർഡിനാൻഡ് ഒമന്യാലയും കോമൺവെൽത്ത് ഗെയിംസിലെ വേഗമേറിയ താരങ്ങൾ. വനിതകളുടെ 100 മീറ്ററിൽ 10.95 സെക്കൻഡിലായിരുന്നു ഇലെയ്ൻ ഒന്നാമതെത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ജമെെക്കക്കാരിയുടെ ആദ്യ സ്വർണമാണിത്. സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡിനാണ് വെള്ളി (11.01). ഇംഗ്ലണ്ടിന്റെ ഡാരിൽ നെയ്റ്റ വെങ്കലം നേടി (11.07). പുരുഷന്മാരിൽ ഒമന്യാല 10.02 സെക്കൻഡിൽ ഒന്നാമതെത്തി. നിലവിലെ ചാമ്പ്യനായ ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിനെയെ 0.11 സെക്കൻഡിന് പിന്നിലാക്കിയായിരുന്നു നേട്ടം.  ശ്രീലങ്കയുടെ യുപുൺ അബയ്കൂണിനാണ് വെങ്കലം (10.14). Read on deshabhimani.com

Related News