കോമൺവെൽത്ത് ഗെയിംസ്: ജെറേമിയിലൂടെ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണം



ബര്‍മിങ്ങാം> കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെറേമി ലാല്‍റിന്‍നുങ്ക സ്വര്‍ണം നേടി. ഭാരോദ്വഹനത്തില്‍ ആകെ 300 കിലോ ഉയര്‍ത്തിയാണ് 19ത് കാരൻ ഒന്നാമതെത്തിയത്. 293 കിലോ ഉയര്‍ത്തിയ സമോവയുടെ വായ്‌പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയര്‍ത്തിയ നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി. വനിതകളുടെ 49 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മിന്നിയ മീരാബായ് ചാനു ഇന്നലെ സ്വർണം നേടിയിരുന്നു. പിന്നാലെയാണ് ജെറമിയുടെ നേട്ടം. രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചിൽ എത്തി.   Read on deshabhimani.com

Related News