24 April Wednesday

കോമൺവെൽത്ത് ഗെയിംസ്: ജെറേമിയിലൂടെ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

ബര്‍മിങ്ങാം> കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെറേമി ലാല്‍റിന്‍നുങ്ക സ്വര്‍ണം നേടി. ഭാരോദ്വഹനത്തില്‍ ആകെ 300 കിലോ ഉയര്‍ത്തിയാണ് 19ത് കാരൻ ഒന്നാമതെത്തിയത്. 293 കിലോ ഉയര്‍ത്തിയ സമോവയുടെ വായ്‌പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയര്‍ത്തിയ നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി.

വനിതകളുടെ 49 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മിന്നിയ മീരാബായ് ചാനു ഇന്നലെ സ്വർണം നേടിയിരുന്നു. പിന്നാലെയാണ് ജെറമിയുടെ നേട്ടം. രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചിൽ എത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top