ടേബിൾ ടെന്നീസിൽ വെള്ളി



ബർമിങ്‌ഹാം> ടേബിൾ ടെന്നീസ്‌ പുരുഷ ഡബിൾസ്‌ ഫൈനലിൽ ഇന്ത്യക്ക്‌ കാലിടറി. അചന്ത ശരത്‌ കമൽ–-ജി സതിയാൻ സഖ്യം വെള്ളിയുമായി മടങ്ങി. ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്‌ഹാൾ–-ലിയാം പിച്ച്‌ഫോർഡ്‌ കൂട്ടുകെട്ടിനോട്‌ തോറ്റു (3–-2). വനിതാ സിംഗിൾസിൽ വെങ്കലത്തിനായുള്ള മത്സരത്തിൽ ശ്രീജ അകുള പുറത്തായി. പാരാ ടേബിൾ ടെന്നീസിൽ വനിതാ സിംഗിൾസ്‌ ക്ലാസ്‌ 3–-5 വിഭാഗത്തിൽ ബവിന പട്ടേൽ സ്വർണം നേടി. ഒളിമ്പിക്‌ ചാമ്പ്യനാണ്‌ മുപ്പത്തഞ്ചുകാരി. സോനാൽബെൻ മനുഭായ്‌ പട്ടേലിനാണ്‌ വെങ്കലം. Read on deshabhimani.com

Related News