പൊന്നുതേടി സിന്ധുവും ലക്ഷ്യയും



ബർമിങ്‌ഹാം> ബാഡ്‌മിന്റൺ കോർട്ടിൽ പുരുഷ–-വനിതാ സിംഗിൾസ്‌ സ്വർണം ലക്ഷ്യമിട്ട്‌ ഇന്ത്യ ഇന്നിറങ്ങുന്നു. പുരുഷൻമാരിൽ ലക്ഷ്യ സെന്നും വനിതകളിൽ പി വി സിന്ധുവും ഫൈനലിൽ കടന്നു. സിംഗപ്പുരിന്റെ ജിയ ഹെങ്‌ ടെയെയാണ്‌ ലക്ഷ്യ മറികടന്നത്‌ (21–-10, 18–-21, 21–-16). ഫൈനലിൽ മലേഷ്യയുടെ സെ യങ്ങാണ്‌ എതിരാളി. പകൽ 2.10നാണ്‌ മത്സരം. സിന്ധു സിംഗപ്പുരിന്റെ ജിയ മെൻ യെവൊയെ തോൽപ്പിച്ചു. സ്‌കോർ: 21–-19, 21–-17. ഇന്ന്‌ പകൽ 1.20ന്‌ ക്യാനഡയുടെ മിച്ചെൽ ലി കാനുമായാണ്‌ ഫൈനൽ. പുരുഷ ഡബിൾസിൽ സായിരാജ്‌രെങ്കിറെഡ്ഡി–-ചിരാഗ്‌ സഖ്യം ഇന്ന്‌ ഫെെനലിൽ ഇറങ്ങും. Read on deshabhimani.com

Related News