26 April Friday

പൊന്നുതേടി സിന്ധുവും ലക്ഷ്യയും

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ബർമിങ്‌ഹാം> ബാഡ്‌മിന്റൺ കോർട്ടിൽ പുരുഷ–-വനിതാ സിംഗിൾസ്‌ സ്വർണം ലക്ഷ്യമിട്ട്‌ ഇന്ത്യ ഇന്നിറങ്ങുന്നു. പുരുഷൻമാരിൽ ലക്ഷ്യ സെന്നും വനിതകളിൽ പി വി സിന്ധുവും ഫൈനലിൽ കടന്നു.

സിംഗപ്പുരിന്റെ ജിയ ഹെങ്‌ ടെയെയാണ്‌ ലക്ഷ്യ മറികടന്നത്‌ (21–-10, 18–-21, 21–-16). ഫൈനലിൽ മലേഷ്യയുടെ സെ യങ്ങാണ്‌ എതിരാളി. പകൽ 2.10നാണ്‌ മത്സരം. സിന്ധു സിംഗപ്പുരിന്റെ ജിയ മെൻ യെവൊയെ തോൽപ്പിച്ചു. സ്‌കോർ: 21–-19, 21–-17. ഇന്ന്‌ പകൽ 1.20ന്‌ ക്യാനഡയുടെ മിച്ചെൽ ലി കാനുമായാണ്‌ ഫൈനൽ. പുരുഷ ഡബിൾസിൽ സായിരാജ്‌രെങ്കിറെഡ്ഡി–-ചിരാഗ്‌ സഖ്യം ഇന്ന്‌ ഫെെനലിൽ ഇറങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top