ആദ്യജയം തേടി ബ്ലാസ്‌റ്റേഴ്‌സ്‌; എതിരാളി ബംഗളൂരു എഫ്‌സി



ബംബൊലിം > ഐഎസ്‌എൽ ഫുട്‌ബോളിൽ ആദ്യജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങും. അയൽക്കാരായ ബംഗളൂരു എഫ്‌സിയാണ്‌ എതിരാളി. ഒരു തോൽവിയും സമനിലയുമായി പട്ടികയിൽ ഒരു പോയിന്റുമായി എട്ടാമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. ബംഗളൂരാകട്ടെ ഒന്നിൽ ജയിച്ചപ്പോൾ അടുത്തതിൽ തോറ്റു. ആറാമതാണ്‌. ലീഗിൽ കഴിഞ്ഞ സീസൺ ഉൾപ്പെടെ അവസാന 10 കളിയിലും ബ്ലാസ്‌റ്റേഴ്‌സിന്‌ ജയമില്ല. ഫെബ്രുവരിയിൽ ബംഗളൂരുവിനെതിരെ നേടിയ ജയമാണ്‌ അവസാനത്തേത്‌. ഇത്തവണ ആദ്യ കളിയിൽ എടികെ മോഹൻബഗാനോട്‌ തകർന്നപ്പോൾ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനോട്‌ സമനില വഴങ്ങി. ജയിക്കാവുന്ന കളി കൈവിടുകയായിരുന്നു. വിങ്ങർ വിൻസി ബരേറ്റോയുടെ പ്രകടനംമാത്രമാണ്‌ ആശ്വാസമായത്‌. മുന്നേറ്റക്കാരൻ ലൂകാസ്‌ വാസക്വേസ്‌ ആദ്യ പതിനൊന്നിൽ മടങ്ങിയെത്തും. Read on deshabhimani.com

Related News