19 April Friday

ആദ്യജയം തേടി ബ്ലാസ്‌റ്റേഴ്‌സ്‌; എതിരാളി ബംഗളൂരു എഫ്‌സി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

ബംബൊലിം > ഐഎസ്‌എൽ ഫുട്‌ബോളിൽ ആദ്യജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങും. അയൽക്കാരായ ബംഗളൂരു എഫ്‌സിയാണ്‌ എതിരാളി. ഒരു തോൽവിയും സമനിലയുമായി പട്ടികയിൽ ഒരു പോയിന്റുമായി എട്ടാമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. ബംഗളൂരാകട്ടെ ഒന്നിൽ ജയിച്ചപ്പോൾ അടുത്തതിൽ തോറ്റു. ആറാമതാണ്‌.

ലീഗിൽ കഴിഞ്ഞ സീസൺ ഉൾപ്പെടെ അവസാന 10 കളിയിലും ബ്ലാസ്‌റ്റേഴ്‌സിന്‌ ജയമില്ല. ഫെബ്രുവരിയിൽ ബംഗളൂരുവിനെതിരെ നേടിയ ജയമാണ്‌ അവസാനത്തേത്‌. ഇത്തവണ ആദ്യ കളിയിൽ എടികെ മോഹൻബഗാനോട്‌ തകർന്നപ്പോൾ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനോട്‌ സമനില വഴങ്ങി. ജയിക്കാവുന്ന കളി കൈവിടുകയായിരുന്നു. വിങ്ങർ വിൻസി ബരേറ്റോയുടെ പ്രകടനംമാത്രമാണ്‌ ആശ്വാസമായത്‌.

മുന്നേറ്റക്കാരൻ ലൂകാസ്‌ വാസക്വേസ്‌ ആദ്യ പതിനൊന്നിൽ മടങ്ങിയെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top