ആഷസ്‌ ക്രിക്കറ്റ്‌ : ചാരമായി ഇംഗ്ലണ്ട്‌ (0–-4)



ഹൊബർട്ട്‌ ഓസ്‌ട്രേലിയക്കെതിരായ അവസാന ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇംഗ്ലണ്ടിന്‌ ദയനീയ തോൽവി. കളി അവസാനിക്കാൻ രണ്ട്‌ ദിവസം ബാക്കിയിരിക്കെ ഓസീസിന്‌ 146 റൺ ജയം. ഇതോടെ പരമ്പര നേട്ടം 4–-0 ആയി. ഒരു ടെസ്‌റ്റ്‌ സമനിലയായി. ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് പിടിച്ചുനിന്നില്ല. ആദ്യ വിക്കറ്റിൽ 68 റൺ നേടിയ ഇംഗ്ലണ്ടിന് 56 റൺ കൂട്ടിച്ചേർക്കുന്നതിനിടെ എല്ലാവരെയും നഷ്ടമായി. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 68 റണ്ണടിച്ചു. പിന്നീട്‌ പവിലിയനിലേക്ക്‌ ഇംഗ്ലീഷ്‌ ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു. 10 വിക്കറ്റ്‌ വീണത്‌ 56 റണ്ണിനാണ്‌. സ്‌കോർ: ഓസ്‌ട്രേലിയ 303, 155, ഇംഗ്ലണ്ട്‌ 188, 124. ഓസീസ് ബാറ്റർ ട്രാവിസ് ഹെഡ് കളിയിലെയും പരമ്പരയിലെയും താരമായി. Read on deshabhimani.com

Related News