23 April Tuesday

ആഷസ്‌ ക്രിക്കറ്റ്‌ : ചാരമായി ഇംഗ്ലണ്ട്‌ (0–-4)

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


ഹൊബർട്ട്‌
ഓസ്‌ട്രേലിയക്കെതിരായ അവസാന ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇംഗ്ലണ്ടിന്‌ ദയനീയ തോൽവി. കളി അവസാനിക്കാൻ രണ്ട്‌ ദിവസം ബാക്കിയിരിക്കെ ഓസീസിന്‌ 146 റൺ ജയം. ഇതോടെ പരമ്പര നേട്ടം 4–-0 ആയി. ഒരു ടെസ്‌റ്റ്‌ സമനിലയായി.

ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് പിടിച്ചുനിന്നില്ല. ആദ്യ വിക്കറ്റിൽ 68 റൺ നേടിയ ഇംഗ്ലണ്ടിന് 56 റൺ കൂട്ടിച്ചേർക്കുന്നതിനിടെ എല്ലാവരെയും നഷ്ടമായി. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 68 റണ്ണടിച്ചു. പിന്നീട്‌ പവിലിയനിലേക്ക്‌ ഇംഗ്ലീഷ്‌ ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു. 10 വിക്കറ്റ്‌ വീണത്‌ 56 റണ്ണിനാണ്‌. സ്‌കോർ: ഓസ്‌ട്രേലിയ 303, 155, ഇംഗ്ലണ്ട്‌ 188, 124. ഓസീസ് ബാറ്റർ ട്രാവിസ് ഹെഡ് കളിയിലെയും പരമ്പരയിലെയും താരമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top