മെസിക്ക്‌ ഇരട്ടഗോൾ; ഹോണ്ടുറാസിനെ തകർത്ത്‌ അർജന്റീന

Photo credit: facebook/Leo Messi


ഫ്ലോറിഡ > മെസിയുടെ തകർപ്പൻ പ്രകടനത്തിൽ അർജന്റീനയ്‌ക്ക്‌ മിന്നുന്ന ജയം. സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്‍റീന തോല്‍പിച്ചു. ആദ്യപകുതിയിലും രണ്ടാംപകുതിയിലുമായായിരുന്നു മെസിയുടെ ഗോളുകള്‍. ലൗറ്റാരോ മാര്‍ട്ടിനസാണ് മറ്റൊരു ഗോള്‍ സ്കോറര്‍. ഹോണ്ടുറാസിന്‌ ഒരൂ ഗോൾപോലും നേടാനായില്ല. മറ്റൊരു സൗഹൃദ മത്സരത്തില്‍ ബ്രസീലും മൂന്ന് ഗോളിന്‍റെ വിജയം നേടി. ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഘാനയെ തോല്‍പിക്കുകയായിരുന്നു. Read on deshabhimani.com

Related News