ട്വന്റി 20 ലോകകപ്പിൽ അഫ്‌ഗാന്‌ വിലക്കിന്‌ സാധ്യത



ദുബായ്‌ ട്വന്റി–-20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാന്റെ പങ്കാളിത്തം ആശങ്കയിൽ. താലിബാൻ പതാകയ്‌ക്കുകീഴിൽ കളിക്കാനിറങ്ങിയാൽ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ (ഐസിസി) വിലക്ക്‌ ഏർപ്പെടുത്തും. ഐസിസി അംഗത്വവും റദ്ദാക്കും. ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്‌ എന്നിവരുടെ ഗ്രൂപ്പിലാണ്‌ അഫ്‌ഗാൻ. ഇതുസംബന്ധിച്ച്‌ അഫ്‌ഗാൻ ക്രിക്കറ്റ്‌ ബോർഡിന്റെ പ്രതികരണം വന്നിട്ടില്ല. ബോർഡിന്റെ തലപ്പത്തുനിന്ന്‌ ഹമീദ്‌ ഷിൻവാരിയെ പുറത്താക്കി. നസീബ്‌ ഖാനാണ്‌ പുതിയ തലവൻ. Read on deshabhimani.com

Related News