വനിതാ ഏഷ്യൻ കപ്പ്‌: ഇന്ത്യയ്‌ക്ക്‌ സമനില



മുംബൈ > ഇറാൻ ഗോളി സുഹറ കൗദായിയുടെ തകർപ്പൻ പ്രകടനം ഇന്ത്യൻ വിജയം തടഞ്ഞു. വനിതാ എഎഫ്‌സി ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യയ്‌ക്ക്‌ ഗോളില്ലാ സമനില. കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയിട്ടും ഗോളടിക്കാനായില്ല. മനീഷ കല്യാൺ ഗോളി മാത്രം മുന്നിൽ നിൽക്കെ  പുറത്തേക്കടിച്ചു. മനീസ പന്നയുടെ ക്രോസിൽ കാൽവെച്ച ദങ്ങ്‌മയി ഗ്രേസിനും ലക്ഷ്യം കാണാനായില്ല. അടുത്ത കളി 23ന്‌ ചൈനീസ്‌ തായ്‌പേയിക്കെതിരെയാണ്‌. ചൈന നാല്‌ ഗോളിന്‌ തായ്‌പേയിയെ തോൽപ്പിച്ചു. Read on deshabhimani.com

Related News