25 April Thursday

വനിതാ ഏഷ്യൻ കപ്പ്‌: ഇന്ത്യയ്‌ക്ക്‌ സമനില

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

മുംബൈ > ഇറാൻ ഗോളി സുഹറ കൗദായിയുടെ തകർപ്പൻ പ്രകടനം ഇന്ത്യൻ വിജയം തടഞ്ഞു. വനിതാ എഎഫ്‌സി ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യയ്‌ക്ക്‌ ഗോളില്ലാ സമനില. കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയിട്ടും ഗോളടിക്കാനായില്ല.

മനീഷ കല്യാൺ ഗോളി മാത്രം മുന്നിൽ നിൽക്കെ  പുറത്തേക്കടിച്ചു. മനീസ പന്നയുടെ ക്രോസിൽ കാൽവെച്ച ദങ്ങ്‌മയി ഗ്രേസിനും ലക്ഷ്യം കാണാനായില്ല. അടുത്ത കളി 23ന്‌ ചൈനീസ്‌ തായ്‌പേയിക്കെതിരെയാണ്‌. ചൈന നാല്‌ ഗോളിന്‌ തായ്‌പേയിയെ തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top