ഹൃദയപൂർവം അഡ്രിയാൻ ലൂണ

മകൾ ജൂലിയേറ്റയുടെ പച്ചകുത്തിയ മുഖം 
ഗോൾനേടിയശേഷം അഡ്രിയാൻ ലൂണ പ്രദർശിപ്പിക്കുന്നു


കൊച്ചി ആ ഗോളിൽ ലൂണയ്ക്ക്‌ കരയാതിരിക്കാനായില്ല. അഞ്ച് മാസംമുമ്പായിരുന്നു ആറുവയസ്സുകാരി മകൾ ജൂലിയേറ്റയുടെ മരണം. ഐഎസ്‌എൽ ആദ്യകളിയിൽ ഈസ്‌റ്റ്‌ ബംഗാളിനെതിരെ ആദ്യഗോൾ നേടിയശേഷം ഈ ഉറുഗ്വേക്കാരൻ മൈതാനത്ത്‌ മുട്ടുകുത്തി. പിന്നെ വിതുമ്പി. ലൂണയുടെ കൈയിൽ ഇപ്പോഴും പച്ചകുത്തിയിട്ടുണ്ട്‌ മകളുടെ മുഖം. ഓർമകൾ ഹൃദയത്തിലും. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനൽവരെയുള്ള മുന്നേറ്റം ഈ മധ്യനിരക്കാരന്റെ മിന്നുന്ന പ്രകടനത്തിലൂടെയായിരുന്നു. ഈ സീസണിലും വലിയ പ്രതീക്ഷ നൽകിയാണ്‌ തുടക്കം. Read on deshabhimani.com

Related News