20 April Saturday

ഹൃദയപൂർവം അഡ്രിയാൻ ലൂണ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

മകൾ ജൂലിയേറ്റയുടെ പച്ചകുത്തിയ മുഖം 
ഗോൾനേടിയശേഷം അഡ്രിയാൻ ലൂണ പ്രദർശിപ്പിക്കുന്നു


കൊച്ചി
ആ ഗോളിൽ ലൂണയ്ക്ക്‌ കരയാതിരിക്കാനായില്ല. അഞ്ച് മാസംമുമ്പായിരുന്നു ആറുവയസ്സുകാരി മകൾ ജൂലിയേറ്റയുടെ മരണം. ഐഎസ്‌എൽ ആദ്യകളിയിൽ ഈസ്‌റ്റ്‌ ബംഗാളിനെതിരെ ആദ്യഗോൾ നേടിയശേഷം ഈ ഉറുഗ്വേക്കാരൻ മൈതാനത്ത്‌ മുട്ടുകുത്തി. പിന്നെ വിതുമ്പി. ലൂണയുടെ കൈയിൽ ഇപ്പോഴും പച്ചകുത്തിയിട്ടുണ്ട്‌ മകളുടെ മുഖം. ഓർമകൾ ഹൃദയത്തിലും.

കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനൽവരെയുള്ള മുന്നേറ്റം ഈ മധ്യനിരക്കാരന്റെ മിന്നുന്ന പ്രകടനത്തിലൂടെയായിരുന്നു. ഈ സീസണിലും വലിയ പ്രതീക്ഷ നൽകിയാണ്‌ തുടക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top