സമീക്ഷ യുകെ ഗ്ലോസ്‌റ്റർ ഷെയർ ബ്രാഞ്ചിന് പുതിയ നേതൃത്വം



ലണ്ടൻ> സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ഗ്ലോസ്‌റ്റർ ഷെയർ ബ്രാഞ്ച്‌ സമ്മേളനം ചേർന്നു. സമീക്ഷ നാഷണൽ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്തു . ലോറൻസ് പെല്ലിശ്ശേരി അധ്യക്ഷനായി.സനോജ്  മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ലോറൻസ് പല്ലശ്ശേരി (പ്രസിഡന്റ് ), സാം (സെക്രട്ടറി), അഡ്വക്കേറ്റ് ചാൾസ് വർഗീസ് (വൈസ് പ്രസിഡന്റ് ), ജിനീഷ്  (ജോയിൻ സെക്രട്ടറി),  ജോയ് ജൂഡ് ( ട്രഷറർ ) എന്നിവരെ  തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ സമീക്ഷ യുകെ നടത്തിയ ബിരിയാണി മേളയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ ബ്രാഞ്ചാണ് ഗ്ലോസ്‌റ്റർ ഷെയർ ബ്രാഞ്ച്. Read on deshabhimani.com

Related News