സമീക്ഷ യുകെ സംവാദ സദസ്സ്



ലണ്ടൻ> സമീക്ഷ യുകെ നവകേരള സൃഷ്ടിക്കായി പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു .  ലണ്ടൻ - രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചാണ്‌ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നത്‌.   ഇടതു മന്ത്രിസഭയിലെ മന്ത്രിമാരടക്കം സാമ്പത്തിക രംഗത്തെ അക്കാദമിക് വിദഗ്ധൻ മാരെ അണിനിരത്തിയാണ് സംവാദം നടത്തുന്നത് . ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലൻ, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ പങ്കെടുക്കും. കേരള സംസ്ഥാന മുൻപ്ലാനിങ്ങ് മെമ്പറും സാമ്പത്തിക ശാസ്ത്രജ്‌ഞനുമായ  കെ എൻ  ഹരിലാലാണ് പ്രബന്ധം അവതരിപ്പിക്കുന്നത് . നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരീകൃഷ്ണൻ നമ്പൂതിരി സജീവ സാന്നിധ്യമാവും . കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം. 2022ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നുംZOOM വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും . കേരള വികസന പ്രേമികളായ പ്രവാസി സഖാക്കൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാം. കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകിയാകും സംവാദം.    ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കണമെന്ന്‌  സമീക്ഷ യുകെയ്ക്ക് വേണ്ടി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു. ഉണ്ണികൃഷ്ണൻ ബാലൻ Read on deshabhimani.com

Related News