19 April Friday

സമീക്ഷ യുകെ സംവാദ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

ലണ്ടൻ> സമീക്ഷ യുകെ നവകേരള സൃഷ്ടിക്കായി പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു .  ലണ്ടൻ - രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചാണ്‌ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നത്‌.  

ഇടതു മന്ത്രിസഭയിലെ മന്ത്രിമാരടക്കം സാമ്പത്തിക രംഗത്തെ അക്കാദമിക് വിദഗ്ധൻ മാരെ അണിനിരത്തിയാണ് സംവാദം നടത്തുന്നത് . ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലൻ, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ പങ്കെടുക്കും. കേരള സംസ്ഥാന മുൻപ്ലാനിങ്ങ് മെമ്പറും സാമ്പത്തിക ശാസ്ത്രജ്‌ഞനുമായ  കെ എൻ  ഹരിലാലാണ് പ്രബന്ധം അവതരിപ്പിക്കുന്നത് . നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരീകൃഷ്ണൻ നമ്പൂതിരി സജീവ സാന്നിധ്യമാവും .

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം. 2022ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നുംZOOM വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും . കേരള വികസന പ്രേമികളായ പ്രവാസി സഖാക്കൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാം.

കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകിയാകും സംവാദം.    ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കണമെന്ന്‌  സമീക്ഷ യുകെയ്ക്ക് വേണ്ടി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.
ഉണ്ണികൃഷ്ണൻ ബാലൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top