തൃത്താല സ്വദേശി സലാലയിൽ അന്തരിച്ചു



ദുബായ്> പാലക്കാട് ജില്ലയിലെ തൃത്താല കൊപ്പം സ്വദേശി ഹംസ (52) സലാലയിൽ അന്തരിച്ചു. 16 വർഷമായി സലാലയിൽ പ്രവാസിയായി കഴിയുന്ന ഹംസയെ ഹൃദയാഘാതത്തെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചാണ് മരണം. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. ഭാര്യ: ഹസീന. മക്കൾ: ആരിഫ, തൻസീഹ, സ്വാലിഹ്. Read on deshabhimani.com

Related News