ധീരജിന്റെ കൊലപാതകം: കല കുവൈറ്റ് പ്രതിഷേധിച്ചു



കുവൈറ്റ് സിറ്റി > ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളേജിലെ അവസാന വർഷ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ  നിഷ്‌ഠുരമായ കൊലപാതകത്തിൽ കേരള ആര്‍ട്ട് ലവേഴ്‌സ്‌ അസോസിയേഷന്‍ കല കുവൈറ്റ് പ്രതിഷേധിച്ചു. സമാധാന നിലനിൽക്കേണ്ട  വിദ്യാലയങ്ങളെ കലാപകേന്ദ്രങ്ങളാക്കി മാറ്റാനും കേരള സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുമുള്ള യുഡിഫ്‐ബിജെപി നീക്കത്തിനെതിരെ ജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണം. നിരപരാധികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ് പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അറിയിച്ചു. Read on deshabhimani.com

Related News