26 April Friday

ധീരജിന്റെ കൊലപാതകം: കല കുവൈറ്റ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കുവൈറ്റ് സിറ്റി > ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളേജിലെ അവസാന വർഷ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ  നിഷ്‌ഠുരമായ കൊലപാതകത്തിൽ കേരള ആര്‍ട്ട് ലവേഴ്‌സ്‌ അസോസിയേഷന്‍ കല കുവൈറ്റ് പ്രതിഷേധിച്ചു.

സമാധാന നിലനിൽക്കേണ്ട  വിദ്യാലയങ്ങളെ കലാപകേന്ദ്രങ്ങളാക്കി മാറ്റാനും കേരള സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുമുള്ള യുഡിഫ്‐ബിജെപി നീക്കത്തിനെതിരെ ജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണം.

നിരപരാധികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ് പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top