തിരുവനന്തപുരം സ്വദേശി റിയാദിൽ മരണപ്പെട്ടു

ബൈജു ദിവാകരൻ


റിയാദ്> തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ(53) ഹൃദയാഘാതത്തെ തുടർന്ന് അൽഖർജ് സനയ്യയിൽ വെച്ച് മരണമടഞ്ഞു. സനയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു ബൈജു. തിരുവനന്തപുരം കമുകിൻകോട്‌ രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ - ബേബി ദമ്പതികളുടെ മകനാണ്. നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തർ അൽഖർജ് കിംങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ചന്ദ്രലേഖ, മക്കള്‍: ആദിത്യൻ, അഭിഷേക്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക്  കേളി കലാസാംസ്‌ക്കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും. Read on deshabhimani.com

Related News