18 December Thursday

തിരുവനന്തപുരം സ്വദേശി റിയാദിൽ മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Apr 29, 2023

ബൈജു ദിവാകരൻ

റിയാദ്> തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ(53) ഹൃദയാഘാതത്തെ തുടർന്ന് അൽഖർജ് സനയ്യയിൽ വെച്ച് മരണമടഞ്ഞു. സനയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു ബൈജു. തിരുവനന്തപുരം കമുകിൻകോട്‌ രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ - ബേബി ദമ്പതികളുടെ മകനാണ്.

നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തർ അൽഖർജ് കിംങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ചന്ദ്രലേഖ, മക്കള്‍: ആദിത്യൻ, അഭിഷേക്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക്  കേളി കലാസാംസ്‌ക്കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top