മലയാളം മിഷൻ ദുബായ് ചാപ്റ്റർ ‘സൂര്യകാന്തി പ്രവേശനോത്സവം’



ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്റർ ‘സൂര്യകാന്തി പ്രവേശനോത്സവം’ മലയാളം മിഷൻ ഡയറക്‌ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷയായി. പ്രശസ്‌ത ചലച്ചിത്ര സംവിധായകനും നിർമാതാവും നടനുമായ എം എ നിഷാദ് മുഖ്യാതിഥിയായി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് കുമാർ, ലോക കേരളസഭാംഗം എൻ കെ കുഞ്ഞുമുഹമ്മദ്, മലയാളം മിഷൻ യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, ചെയർമാൻ ദിലീപ് സി എൻ എൻ, ഓർമ ജനറൽ സെക്രട്ടറി കെ വി സജീവൻ, സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു. രണ്ടു വർഷത്തെ 'കണിക്കൊന്ന' പഠനം പൂർത്തിയാക്കിയ ദുബായ് ചാപ്റ്ററിലെ 70 ഓളം കുട്ടികളാണ് ‘സൂര്യകാന്തി’ പഠനത്തിലേക്ക് പ്രവേശിച്ചത്. Read on deshabhimani.com

Related News