19 April Friday

മലയാളം മിഷൻ ദുബായ് ചാപ്റ്റർ ‘സൂര്യകാന്തി പ്രവേശനോത്സവം’

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്റർ ‘സൂര്യകാന്തി പ്രവേശനോത്സവം’ മലയാളം മിഷൻ ഡയറക്‌ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷയായി. പ്രശസ്‌ത ചലച്ചിത്ര സംവിധായകനും നിർമാതാവും നടനുമായ എം എ നിഷാദ് മുഖ്യാതിഥിയായി.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് കുമാർ, ലോക കേരളസഭാംഗം എൻ കെ കുഞ്ഞുമുഹമ്മദ്, മലയാളം മിഷൻ യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, ചെയർമാൻ ദിലീപ് സി എൻ എൻ, ഓർമ ജനറൽ സെക്രട്ടറി കെ വി സജീവൻ, സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു.

രണ്ടു വർഷത്തെ 'കണിക്കൊന്ന' പഠനം പൂർത്തിയാക്കിയ ദുബായ് ചാപ്റ്ററിലെ 70 ഓളം കുട്ടികളാണ് ‘സൂര്യകാന്തി’ പഠനത്തിലേക്ക് പ്രവേശിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top