മലയാളം മിഷൻ പ്രവേശനോത്സവം



ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്ററിൽ മാർത്തോമാ ചർച്ചിന്റെ   ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന 10 പുതിയ പഠന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനോത്സവം മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്‌ഘാടനം ചെയ്തു .  ഭാഷയെ സ്നേഹിക്കാനും  നമ്മുടെ സംസ്കാരവും സാഹിത്യവും പുതുതലമുറകളിലേക്ക് പകർന്നു നൽകാനും മാർത്തോമാ ചർച്ച്  ഭാരവാഹികൾ എടുത്ത ശ്രമങ്ങളെ  അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ അനുമോദിച്ചു . മാർത്തോമാ പള്ളി വികാരി Rev ജിനു ഈപ്പൻ കുര്യൻ അധ്യക്ഷനായി. ദുബായ് ചാപ്റ്റർ ചെയർമാൻ ദിലീപ് CNN , പള്ളി സഹ വികാരികൾ Rev ബിജി എം രാജു , Rev ജിജോ വർഗീസ്  , മലയാളം മിഷൻ റിസോർസ് പേഴ്സൺ പി ടി മണികണ്ഠൻ , വിദഗ്ധ സമിതി ചെയർമാൻ കിഷോർ ബാബു  എന്നിവർ സംസാരിച്ചു.  വിദഗ്ധ സമിതി അംഗം പി ശ്രീകല , നാടക സംവിധായകൻ ടി വി ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. മാർത്തോമാ ചർച്ച്  ക്വയർ സെക്രട്ടറി കെ എം ഏബ്രഹാം സ്വാഗതവും  റോസമ്മ ഏബ്രഹാം നന്ദിയും പറഞ്ഞു . 200 ൽ പരം കുട്ടികൾ ഇതോടെ മാതൃഭാഷാ പഠനം ആരംഭിച്ചു . ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് അവതാരക ആയിരുന്നു . തുടർന്ന് നടന്ന അധ്യാപക പരിശീലനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്തു . ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ , കോഓർഡിനേറ്റർ ഷിജു നെടുംപുറമ്പത് , ജോയിന്റ് സെക്രട്ടറി അംബുജം എന്നിവർ നേതൃത്വം കൊടുത്തു . അൽഖൂസ് മേഖലാ കോഓർഡിനേറ്റർ അബ്ദുൾ  അഷ്‌റഫ് നന്ദിപറഞ്ഞു. ഇരുപതോളം അധ്യാപകർ അധ്യാപക പരിശീലനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News