18 April Thursday

മലയാളം മിഷൻ പ്രവേശനോത്സവം

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്ററിൽ മാർത്തോമാ ചർച്ചിന്റെ   ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന 10 പുതിയ പഠന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനോത്സവം മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്‌ഘാടനം ചെയ്തു .  ഭാഷയെ സ്നേഹിക്കാനും  നമ്മുടെ സംസ്കാരവും സാഹിത്യവും പുതുതലമുറകളിലേക്ക് പകർന്നു നൽകാനും മാർത്തോമാ ചർച്ച്  ഭാരവാഹികൾ എടുത്ത ശ്രമങ്ങളെ  അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ അനുമോദിച്ചു .

മാർത്തോമാ പള്ളി വികാരി Rev ജിനു ഈപ്പൻ കുര്യൻ അധ്യക്ഷനായി. ദുബായ് ചാപ്റ്റർ ചെയർമാൻ ദിലീപ് CNN , പള്ളി സഹ വികാരികൾ Rev ബിജി എം രാജു , Rev ജിജോ വർഗീസ്  , മലയാളം മിഷൻ റിസോർസ് പേഴ്സൺ പി ടി മണികണ്ഠൻ , വിദഗ്ധ സമിതി ചെയർമാൻ കിഷോർ ബാബു  എന്നിവർ സംസാരിച്ചു.  വിദഗ്ധ സമിതി അംഗം പി ശ്രീകല , നാടക സംവിധായകൻ ടി വി ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. മാർത്തോമാ ചർച്ച്  ക്വയർ സെക്രട്ടറി കെ എം ഏബ്രഹാം സ്വാഗതവും  റോസമ്മ ഏബ്രഹാം നന്ദിയും പറഞ്ഞു . 200 ൽ പരം കുട്ടികൾ ഇതോടെ മാതൃഭാഷാ പഠനം ആരംഭിച്ചു . ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് അവതാരക ആയിരുന്നു . തുടർന്ന് നടന്ന അധ്യാപക പരിശീലനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്തു .

ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ , കോഓർഡിനേറ്റർ ഷിജു നെടുംപുറമ്പത് , ജോയിന്റ് സെക്രട്ടറി അംബുജം എന്നിവർ നേതൃത്വം കൊടുത്തു . അൽഖൂസ് മേഖലാ കോഓർഡിനേറ്റർ അബ്ദുൾ  അഷ്‌റഫ് നന്ദിപറഞ്ഞു. ഇരുപതോളം അധ്യാപകർ അധ്യാപക പരിശീലനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top