കല കുവൈറ്റ് ലോഗോ പ്രകാശനം



കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 45-മത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ഫഹാഹീൽ കല സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക കേരളസഭ അംഗം ആർ നാഗനാഥൻ ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി രജീഷ് സി , പ്രസിഡന്റ് ശൈമേഷ് കെ കെ, ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവരുൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു   Read on deshabhimani.com

Related News