കുവൈറ്റിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ മലയാളി മരിച്ചു



കുവൈറ്റ് സിറ്റി > കുവൈറ്റിൽ ക്രിക്കറ്റ് കളിക്കിടയിൽ കുഴഞ്ഞു വീണ്‌ ഹരിപ്പാട് സ്വദേശി റെനി ജേക്കബ് വേണാട്ടുശേരിയില്‍ (39) മരിച്ചു. സുലൈബിക്കത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നലെ ക്രിക്കറ്റ് ടൂർണമെന്റിനിടയിലാണ്‌ റെനി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ രജനിയും, മക്കളും മത്സരം കാണാൻ ഗ്രൗണ്ടിലുണ്ടായിരുന്നു. Read on deshabhimani.com

Related News