കോടിയേരിയുടെ വിയോഗം തീരാനഷ്ടം: കല കുവൈറ്റ്



കുവൈറ്റ് സിറ്റി> സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും  മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. സമാനതകളില്ലാത്ത സംഭാവനകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നാടിനും നൽകിയ കോടിയേരിയുടെ വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ്‌ പ്രസിഡന്റ് പി ബി സുരേഷ്, ജനറൽ സെക്രട്ടറി ജെ സജി  എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News