ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍-ഉപരിപഠന മാര്‍ഗദര്‍ശനം



ഇന്ത്യന്‍ കമ്യുണിറ്റി സ്‌കൂള്‍ കുവൈറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി തൊഴില്‍ അവബോധന പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ വിദ്യാഭ്യാസ - തൊഴില്‍ ഉപദേഷ്ടാവ് ഡോ.ടി പി സേതുമാധവനാണ് (വിദ്യാഭ്യാസ ഡയറക്ടര്‍ - UL സൈബര്‍പാര്‍ക്ക് കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ ്ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ വിദ്യാഭ്യാസ, നൈപുണ്യവിഭാഗം ഇന്‍ചാര്‍ജ്)  കരിയര്‍ അവെയര്‍നെസ് പ്രോഗ്രാം നയിക്കുന്നത്. ഡിസംബര്‍ അഞ്ചാം തീയതി വൈകിട്ട് 6 മുതല്‍ 7.30 വരെ സൂമിലും യൂട്യൂബിലും ഫേസ്ബുക്കിലുമായി സംപ്രേഷണം ചെയ്യുന്ന പരിപാടി കുവൈറ്റിലെ 21 ഇന്ത്യന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. യൂട്യൂബ്‌ ലിങ്ക്: https://youtu.be/9E0UFYd_Ttc ലൈവ്ചാറ്റിലൂടെ നേരിട്ടു സംവദിക്കാനുള്ള സൗകര്യവും ലഭ്യമാണ്.   Read on deshabhimani.com

Related News