25 April Thursday

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍-ഉപരിപഠന മാര്‍ഗദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

ഇന്ത്യന്‍ കമ്യുണിറ്റി സ്‌കൂള്‍ കുവൈറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി തൊഴില്‍ അവബോധന പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ വിദ്യാഭ്യാസ - തൊഴില്‍ ഉപദേഷ്ടാവ് ഡോ.ടി പി സേതുമാധവനാണ് (വിദ്യാഭ്യാസ ഡയറക്ടര്‍ - UL സൈബര്‍പാര്‍ക്ക് കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ ്ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ വിദ്യാഭ്യാസ, നൈപുണ്യവിഭാഗം ഇന്‍ചാര്‍ജ്)  കരിയര്‍ അവെയര്‍നെസ് പ്രോഗ്രാം നയിക്കുന്നത്.

ഡിസംബര്‍ അഞ്ചാം തീയതി വൈകിട്ട് 6 മുതല്‍ 7.30 വരെ സൂമിലും യൂട്യൂബിലും ഫേസ്ബുക്കിലുമായി സംപ്രേഷണം ചെയ്യുന്ന പരിപാടി കുവൈറ്റിലെ 21 ഇന്ത്യന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
യൂട്യൂബ്‌ ലിങ്ക്: https://youtu.be/9E0UFYd_Ttc
ലൈവ്ചാറ്റിലൂടെ നേരിട്ടു സംവദിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top