അബുദാബിയിൽ നിന്ന് രാജ്യത്തേക്ക് കൂടുതൽ വിമാനങ്ങൾ



അബുദാബി>  അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന്  മുംബൈ, കണ്ണൂർ, ഡൽഹി എന്നീ വിമാനത്താവളങ്ങളിലേക്ക് പ്രതിദിനം കൂടുതൽ വിമാനങ്ങൾ പുറപ്പെടുന്നു. ഇന്ത്യൻ എയർലൈൻസിന്റെ "ഗോ എയർ" എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന "ഗോ ഫസ്റ്റ്" ഫ്ലൈറ്റുകളുടെ എണ്ണത്തിലാണ് വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിന് ഫ്ലൈറ്റുകളുടെ വർദ്ധനവ്  സഹായകരമാകും. 2022ലെ വേനൽക്കാല ഷെഡ്യൂളിലും ഈ വർദ്ധനവ് നിലനിർത്തും. Read on deshabhimani.com

Related News