ഖസീം പ്രവാസി സംഘം കൃഷ്ണപിള്ള ദിനാചരണം നടത്തി



ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള ദിനാചരണം നടത്തി. ബുറൈദയിൽ നടന്ന പരിപാടിയിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായിരുന്നു. കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. റിയാദ് കേളി രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി സംസാരിച്ചു. പ്രമോദ് കോഴിക്കോട് സ്വാഗതവും റഷീദ് മൊയ്‌ദീൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News