18 April Thursday

ഖസീം പ്രവാസി സംഘം കൃഷ്ണപിള്ള ദിനാചരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള ദിനാചരണം നടത്തി. ബുറൈദയിൽ നടന്ന പരിപാടിയിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായിരുന്നു. കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

റിയാദ് കേളി രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി സംസാരിച്ചു. പ്രമോദ് കോഴിക്കോട് സ്വാഗതവും റഷീദ് മൊയ്‌ദീൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top