സൗദിയിൽ തീവ്രവാദ നിയമം ലംഘിച്ചാൽ അഞ്ച് ലക്ഷം റിയാൽ പിഴ



മനാമ> തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ദേദഗതി ചെയ്ത പുതിയ നിയമ പ്രകാരമാണിത്. തീവ്രവാദ കുറ്റകൃത്യങ്ങൾ തടയുന്നതിനും അതിന് ധനസഹായം നൽകുന്നതിനുമുള്ള നിയമത്തിലെ ആർട്ടിക്കിൾ 83-ന്റെ ഭേദഗതിക്ക് മന്ത്രിസഭാ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഭീകരതയെ നേരിടാനും തീവ്രവാദ ധനസഹായത്തിന്റെ ശ്രോതസുകളെ ഇല്ലാതാക്കാനുമുള്ള രാജ്യത്തിന്റെ തീവ്രമായ ശ്രമങ്ങളുടെ ഭാഗമായാണിത്. നിയം ലംഘിച്ചാൽ അതേക്കുറിച്ച് ആ വ്യക്തിക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകും. ജോലി ചെയ്യുന്ന മേഖലകളിൽ നിന്ന് ഇവരെ വിലക്കാനും കഴിയും. Read on deshabhimani.com

Related News