26 April Friday

സൗദിയിൽ തീവ്രവാദ നിയമം ലംഘിച്ചാൽ അഞ്ച് ലക്ഷം റിയാൽ പിഴ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

മനാമ> തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ദേദഗതി ചെയ്ത പുതിയ നിയമ പ്രകാരമാണിത്. തീവ്രവാദ കുറ്റകൃത്യങ്ങൾ തടയുന്നതിനും അതിന് ധനസഹായം നൽകുന്നതിനുമുള്ള നിയമത്തിലെ ആർട്ടിക്കിൾ 83-ന്റെ ഭേദഗതിക്ക് മന്ത്രിസഭാ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു.

ഭീകരതയെ നേരിടാനും തീവ്രവാദ ധനസഹായത്തിന്റെ ശ്രോതസുകളെ ഇല്ലാതാക്കാനുമുള്ള രാജ്യത്തിന്റെ തീവ്രമായ ശ്രമങ്ങളുടെ ഭാഗമായാണിത്. നിയം ലംഘിച്ചാൽ അതേക്കുറിച്ച് ആ വ്യക്തിക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകും. ജോലി ചെയ്യുന്ന മേഖലകളിൽ നിന്ന് ഇവരെ വിലക്കാനും കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top