ഇ കെ നായനാർ അനുസ്‌മരണം സംഘടിപ്പിച്ചു



ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇ കെ നായനാർ അനുസ്‌മരണം നടത്തി. മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായിരുന്നു. നിരവധി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ റിയാദ് കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗ്ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. കർഷകരേയും തൊഴിലാളികളേയും സംഘടിപ്പിച്ച് ജാതി മേൽക്കോയ്മയ്ക്കും നാടുവാഴിത്തത്തിനും ജന്മിത്ത്വത്തിനുമെതിരെ പൊരുതിയ അനിഷേധ്യ നേതാവായിരുന്നു ഇ കെ നായനാരെന്ന് അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം, ഷംസുദ്ദീൻ ചെറുവട്ടൂർ എന്നിവർ  സംസാരിച്ചു. മനാഫ് ചെറുവട്ടൂർ സ്വാഗതവും നൈസാം തൂലിക നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News