23 April Tuesday

ഇ കെ നായനാർ അനുസ്‌മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇ കെ നായനാർ അനുസ്‌മരണം നടത്തി. മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായിരുന്നു. നിരവധി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ റിയാദ് കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗ്ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി.

കർഷകരേയും തൊഴിലാളികളേയും സംഘടിപ്പിച്ച് ജാതി മേൽക്കോയ്മയ്ക്കും നാടുവാഴിത്തത്തിനും ജന്മിത്ത്വത്തിനുമെതിരെ പൊരുതിയ അനിഷേധ്യ നേതാവായിരുന്നു ഇ കെ നായനാരെന്ന് അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം, ഷംസുദ്ദീൻ ചെറുവട്ടൂർ എന്നിവർ  സംസാരിച്ചു. മനാഫ് ചെറുവട്ടൂർ സ്വാഗതവും നൈസാം തൂലിക നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top