കുവൈത്തില്‍ നേരിയ ഭൂചലനം



കുവൈത്ത് സിറ്റി > കുവൈത്തിലെ ചില പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. രാവിലെ 9.45 ഓടെ കുവൈറ്റ് സിറ്റി, സാല്‍മിയ, അബുഹലീഫ, മഹബുള്ള, മംഗഫ് തുടങ്ങി പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.    ദക്ഷിണ ഇറാനിലെ ബുഷേറിനടുത്ത ബന്ദര്‍ എ ഗനാവേക്കടുത്ത് രാവിലെ ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ പ്രകമ്പനമാണ് കുവൈറ്റില്‍ ഉണ്ടായതെന്ന് പറയപ്പെടുന്നു. ഫെബ്രുവരി മാസത്തിലും നേരിയ ഭൂചലനം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇറാന്‍, ഇറാഖ് രാജ്യങ്ങളില്‍ ഉണ്ടാകുന്ന ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈറ്റില്‍ അനുഭവപ്പെടുന്നത്.   റിക്ടര്‍ സ്‌കെയിലില്‍ 5.8 രേപ്പെടുത്തിയ ഈ ബുഷേര്‍ ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍ക്കടുത്തുള്ള പ്രദേശങ്ങളില്‍ എല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടിരിക്കാമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. പ്രഭവ കേന്ദ്രത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് ബന്ദര്‍ എ ഗനാവേ.        Read on deshabhimani.com

Related News