എക്സ്പോ 2020 യുടെ പേരിൽ സൈനികർക്കും സാധാരണക്കാർക്കും പുരസ്കാരം



ദുബായ് > വേൾഡ്  എക്സ്പോ 2020 യുടെ പേരിൽ സൈനികർക്കും സാധാരണക്കാർക്കും പുരസ്കാരം നൽകുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. പോലീസ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഇത് നൽകുന്നത്. 40000 പേർക്കാണ് മെഡൽ സമ്മാനിക്കുന്നത്. ഇതിൽ സിവിലിയന്മാരും സൈനികരും ഉൾപ്പെടും. ഇതുമായി ബന്ധപ്പെട്ട് പോലീസിന് നൽകുന്ന വിവിധ വിഭാഗങ്ങളിലുള്ള ബഹുമതികൾ,  ബാഡ്ജുകൾ, മെഡലുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളിൽ ഭേദഗതി വരുത്തിയതായും ഷെയ്ക്ക് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.   Read on deshabhimani.com

Related News