25 April Thursday

എക്സ്പോ 2020 യുടെ പേരിൽ സൈനികർക്കും സാധാരണക്കാർക്കും പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 8, 2022

ദുബായ് > വേൾഡ്  എക്സ്പോ 2020 യുടെ പേരിൽ സൈനികർക്കും സാധാരണക്കാർക്കും പുരസ്കാരം നൽകുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. പോലീസ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഇത് നൽകുന്നത്. 40000 പേർക്കാണ് മെഡൽ സമ്മാനിക്കുന്നത്. ഇതിൽ സിവിലിയന്മാരും സൈനികരും ഉൾപ്പെടും.

ഇതുമായി ബന്ധപ്പെട്ട് പോലീസിന് നൽകുന്ന വിവിധ വിഭാഗങ്ങളിലുള്ള ബഹുമതികൾ,  ബാഡ്ജുകൾ, മെഡലുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളിൽ ഭേദഗതി വരുത്തിയതായും ഷെയ്ക്ക് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top