ഗള്‍ഫില്‍ ​ രോ​ഗികള്‍ 45,000; 263 മരണം ; ഏറ്റവും കൂടുതൽ മരണം സൗദിയിൽ



മനാമ ആറ്‌ ഗൾഫ് രാജ്യങ്ങളിലായി 45,864 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 263 പേർ മരിച്ചു. ഞായറാഴ്ച ഒമ്പതുപേർ മരിച്ചു. 3008 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. സൗദി, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ കോവിഡ് ബാധിതർ പതിനായിരത്തിനു മുകളിലായി.സൗദിയിലാണ് ഏറ്റവും കൂടുതൽ മരണം–- -139 പേർ. യുഎഇയിൽ 76, കുവൈത്ത് -20, ഖത്തർ -10, ഒമാൻ -10, ബഹ്‌റൈൻ -8 എന്നിങ്ങനെയാണ് മരണം.യുഎഇയിൽ ഞായറാഴ്ച മലയാളിയടക്കം അഞ്ചുപേർ  മരിച്ചു. 536 പേർക്കാണ്‌ പുതുതായി രോഗം. സൗദിയിൽ മൂന്നുപേർകൂടി മരിച്ചു.  രോ​ഗികൾ 17,522. കുവൈത്തിൽ 53 ഇന്ത്യക്കാരക്കടം 183 പേർ, ഖത്തറിൽ 929, ഒമാനിൽ 93, ബഹ്‌റൈനിൽ 44 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. Read on deshabhimani.com

Related News