23 April Tuesday

ഗള്‍ഫില്‍ ​ രോ​ഗികള്‍ 45,000; 263 മരണം ; ഏറ്റവും കൂടുതൽ മരണം സൗദിയിൽ

അനസ് യാസിന്‍Updated: Monday Apr 27, 2020


മനാമ
ആറ്‌ ഗൾഫ് രാജ്യങ്ങളിലായി 45,864 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 263 പേർ മരിച്ചു. ഞായറാഴ്ച ഒമ്പതുപേർ മരിച്ചു. 3008 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. സൗദി, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ കോവിഡ് ബാധിതർ പതിനായിരത്തിനു മുകളിലായി.സൗദിയിലാണ് ഏറ്റവും കൂടുതൽ മരണം–- -139 പേർ.

യുഎഇയിൽ 76, കുവൈത്ത് -20, ഖത്തർ -10, ഒമാൻ -10, ബഹ്‌റൈൻ -8 എന്നിങ്ങനെയാണ് മരണം.യുഎഇയിൽ ഞായറാഴ്ച മലയാളിയടക്കം അഞ്ചുപേർ  മരിച്ചു. 536 പേർക്കാണ്‌ പുതുതായി രോഗം. സൗദിയിൽ മൂന്നുപേർകൂടി മരിച്ചു.  രോ​ഗികൾ 17,522. കുവൈത്തിൽ 53 ഇന്ത്യക്കാരക്കടം 183 പേർ, ഖത്തറിൽ 929, ഒമാനിൽ 93, ബഹ്‌റൈനിൽ 44 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top