കോവിഡ് ഫീൽഡ് ആശുപത്രികൾ അടച്ചുപൂട്ടി യുഎഇ ആഘോഷിക്കുന്നു



അബുദാബി> കോവിഡ് രോഗം നിയന്ത്രണത്തിലാക്കി അബുദാബി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. കോവിഡ് ചികിത്സ നൽകിയിരുന്ന നിരവധി ആശുപത്രികൾ കോവിഡ് വിമുക്തമായതായി കഴിഞ്ഞദിവസം അബുദാബി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം ശക്തിപ്പെട്ട സാഹചര്യത്തിൽ  മൂന്നാഴ്ചകൊണ്ട് പണികഴിപ്പിച്ച ഫീൽഡ് ആശുപത്രിയായിരുന്നു ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് ഫീൽഡ് ആശുപത്രി. 1200 പേർക്ക് ചികിത്സ ലഭ്യമാക്കുന്ന  ഈ ആശുപത്രിയിൽ ഏപ്രിൽ 24ന് ആദ്യത്തെ രോഗി എത്തി. ദുബായ് അബുദാബി അതിർത്തിയിലുള്ള ഈ ആശുപത്രിയിൽ മൂവ്വായിരത്തിൽ താഴെ രോഗികളാണ് ചികിത്സ തേടിയെത്തിയത്. ജൂൺ മാസത്തിൽ പ്രവേശിപ്പിച്ച അവസാനത്തെ രോഗിയും യാത്രയായതോടെ ആഘോഷ ആരവങ്ങളോടെയാണ് ആശുപത്രിയുടെ അടച്ചുപൂട്ടൽ ചടങ്ങുകൾ നടന്നത് Read on deshabhimani.com

Related News