കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന കോഴഞ്ചേരി സ്വദേശി മരണപ്പെട്ടു



കുവൈറ്റ്‌ സിറ്റി > കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികൽ റോയ്‌ ചെറിയാൻ (75) ആണ്‌ മരിച്ചത്‌. രണ്ടാഴ്‌ച‌യായി ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ആർസി കോള കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ സ്ഥിര താമസമാക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണു കോവിഡ്‌ പശ്ചാത്തലത്തിൽ വിമാന യാത്ര വിലക്കിനെ തുടർന്ന് യാത്ര മുടങ്ങിയത്‌. യുനൈറ്റഡ്‌ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ സൂസൺ റോയിയാണ്‌ഭാര്യ. ഏക മകൾ നേഹ. Read on deshabhimani.com

Related News